Surprise Me!

പൃഥ്വിയും നസ്രിയയും തട്ടുകടയില്‍, ചിത്രങ്ങള്‍ വൈറല്‍ | filmibeat Malayalam

2017-11-16 1,660 Dailymotion

ബാംഗ്ലൂര്‍ ഡെയ്‌സിന് ശേഷം അഞ്ജിലി മേനോന്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തെ ശ്രദ്ധേയമാക്കുന്നത് നസ്രിയയുടെ തിരിച്ചുവരവാണ്. പൃഥ്വിരാജ് നായകനാകുന്ന ചിത്രത്തില്‍ നസ്രിയയെ കൂടാതെ പാര്‍വ്വതിയും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. ചിത്രത്തിന്റെ ഷൂട്ടിംഗ് ലൊക്കേഷനില്‍ നിന്നുള്ള ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുകയാണ്. ഊട്ടിയിലെ ലൊക്കേഷനില്‍ നിന്നുള്ള നാല് ചിത്രങ്ങളാണ് സോഷ്യല്‍ മീഡിയയിലൂടെ പ്രചരിക്കുന്നത്. പൃഥ്വരാജും നസ്രിയയുമാണ് ചിത്രത്തിലുമാണ് ചിത്രങ്ങളിലുള്ളത്. ടെംബോ വാനില്‍ ഇരിക്കുന്ന നസ്രിയക്ക് തട്ടുകടയില്‍ നിന്നും ഭക്ഷണവും വാങ്ങി പോകുന്നതാണ് രംഗം. പൃഥ്വിരാജ് അവതരിപ്പിക്കുന്ന കഥാപാത്രത്തെ ചുറ്റിപ്പറ്റിയാണ് ചിത്രത്തിന്റെ കഥ വികസിക്കുന്നത്. ഒരു സഹോദരനായും കാമുകനായുമുള്ള ഈ കഥാപാത്രത്തിന്റെ വ്യത്യസ്ത ജീവിത ഘട്ടങ്ങളാണ് ചിത്രത്തിന്റെ പ്രമേയം. ആദ്യ ദിനം മുതല്‍ നസ്രിയ ചിത്രത്തിനൊപ്പം ജോയിന്‍ ചെയ്തു. മൈ സ്റ്റോറിയുടെ രണ്ടാം ഷെഡ്യൂള്‍, വിമാനത്തിന്റെ അവസാന ഘട്ടം എന്നിവ പൂര്‍ത്തിയാക്കി അഞ്ചാം തിയതിയോടെയാണ് പൃഥ്വിരാജ് എത്തിയത്.

Buy Now on CodeCanyon